< Back
Kerala

Kerala
തിരുവനന്തപുരത്ത് 11 കാരിക്ക് നേരെ ലൈംഗികാതിക്രമണം; പ്രതി പിടിയിൽ
|20 March 2022 3:33 PM IST
രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടിയെ പിന്തുടർന്ന് മിഠായിയും പലഹാരവും നൽകിയശേഷം ലൈംഗികാതിക്രമണം നടത്തുകയായിരുന്നു
തിരുവനന്തപുരത്ത് 11 കാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയിൽ. സ്‌കൂളിന് സമീപത്ത് വെച്ച് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ഇടവ സ്വദേശി ഹസ്സൻ കുട്ടി എന്ന അബുവാണ് പിടിയിലായത്. തിരുവനന്തപുരം അയിരൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടിയെ പിന്തുടർന്ന് മിഠായിയും പലഹാരവും നൽകിയശേഷം ലൈംഗികാതിക്രമണം നടത്തുകയായിരുന്നു.
11-year-old girl sexually assaulted; Defendant arrested