< Back
Kerala
police checking, traffic violation, kerala police, kochi,
Kerala

12 മണിക്കൂർ പൊലീസ് പരിശോധന; ഗതാഗത നിയമലംഘനത്തിന് 700 പേര്‍ക്കെതിരെ നടപടിയെടുത്തു

Web Desk
|
26 Feb 2023 5:55 PM IST

മദ്യപിച്ച് വാഹനമോടിച്ച 142 ഡ്രൈവര്‍മാർ, മയക്കുമരുന്നുമായി 23 ആളുകളും അനധികൃത മദ്യവില്‍പ്പന നടത്തിയ 61 പേരുമാണ് പിടിയിലായത്

കൊച്ചി: എറണാകുളം റൂറലില്‍ ഗതാഗത നിയമം ലംഘനത്തിനെതിരെ പരിശോധന ശക്തമാക്കി. 700 പേര്‍ക്കെതിരെ നടപടിയെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 142 ഡ്രൈവര്‍മാർ, മയക്കുമരുന്നുമായി 23 ആളുകളും അനധികൃത മദ്യവില്‍പ്പന നടത്തിയ 61 പേരുമാണ് പിടിയിലായത്.

വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ 21 പേരും എന്‍.ഐ.എ കേസില്‍പ്പെട്ട ഏഴുപേരും പരിശോധനക്കിടെ പൊലീസിന്റെ പിടിയിലായി. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് പുലർച്ചെ വരെയാണ് പരിശോധന നടത്തിയത്.

Similar Posts