< Back
Kerala
കെ.എസ്.ആർ.ടി.സിയിൽ  12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തില്‍
Kerala

കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തില്‍

Web Desk
|
1 Oct 2022 6:37 AM IST

തുടക്കത്തിൽ തിരുവനന്തപുരം പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ. തുടക്കത്തിൽ തിരുവനന്തപുരം പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക .

അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും പുതിയ രീതി നടപ്പിലാക്കും. ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോൺഗ്രസ് അനുകൂല തൊഴിലാളി യൂണിയനായ ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്മാറി. അതേസമയം സെപ്തംബറിലെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും.സർക്കാർ സഹായമായ 50 കോടി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ 8 ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്‌മെന്‍റ് പിന്മാറുകയായിരുന്നു. തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

Related Tags :
Similar Posts