< Back
Kerala
കൊല്ലത്ത് 12 വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം
Kerala

കൊല്ലത്ത് 12 വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം

Web Desk
|
6 Nov 2021 7:10 AM IST

ഉമയന്നല്ലൂര്‍ വിളയില്‍വീട്ടില്‍ ഇമാമുദ്ദീന്‍ സ്ഥിരം മദ്യപാനിയാണ്

കൊല്ലം കൊട്ടിയത്ത് 12 വയസുകാരന് പിതാവിന്‍റെ ക്രൂര മർദനം. കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. പ്രതി ഇമാമുദ്ദീന്‍ ഒളിവിലാണ്.

ഉമയന്നല്ലൂര്‍ വിളയില്‍വീട്ടില്‍ ഇമാമുദ്ദീന്‍ സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് എത്തുന്ന ഇയാൾ ഭാര്യ സജീന മക്കളായ 15കാരി ഇര്‍ഫാന 12കാരൻ ഇര്‍ഫാൻ എന്നിവരെ മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച്‌ എത്തിയ ഇമാമുദ്ദീന്‍ ഭാര്യയെ മര്‍ദിച്ചു. തടയാൻ ശ്രമിച്ച മകളുടെ മുഖത്ത് അടിച്ചു. ഇത് ചോദ്യം ചെയ്ത മകന്‍റെ മുഖത്ത്‌ അടുക്കളയില്‍ സൂക്ഷിച്ച കരണ്ടി ഉപയോഗിച്ച്‌ അടിച്ചു. കണ്ണ് പൊത്തി നിലത്ത് വീണ ഇര്‍ഫാനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സജീനയും മക്കളും കൊട്ടിയം പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പരാതി പരിശോധിച്ച പൊലീസ് കേസ് എടുത്തു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



Similar Posts