< Back
Kerala
മൂന്നാറിൽ ആറാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kerala

മൂന്നാറിൽ ആറാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Web Desk
|
28 Dec 2021 9:33 PM IST

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നാറിൽ ആറാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരൈ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർഥിയാണ്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Tags :
Similar Posts