< Back
Kerala

Kerala
സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു: ഇന്ന് പനി ബാധിച്ചത് 12965 പേർക്ക്
|30 Jun 2023 7:39 PM IST
മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ചത് 12965 പേർക്ക്. 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 239 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പൊന്നാനി സ്വദേശികളായ 70കാരനും 44വയസ്സുള്ള മകനുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 24ാം തീയതിയാണ് അച്ഛൻ മരിച്ചത്. 28ാം തീയതി മകനും മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്
