
Photo| Special Arrangement
https://www.mediaoneonline.com/india/after-cough-syrup-tragedy-mp-hospital-under-lens-over-worms-in-medicine-303148
സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി, 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
|രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തി. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച് എഐസിസി. വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറൽ സെക്രട്ടറിമാർ എന്നീ പദവികളിൽ ആണ് പ്രഖ്യാപനം. 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന പട്ടികയിൽ ആറു പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തു. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.
വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അംഗങ്ങൾ.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, പി. ജർമിയാസ്, അനിൽ അക്കര, കെ.എസ് ശബരീനാഥൻ, ബി.ആർ.എം ഷഫീർ, വിദ്യ ബാലകൃഷ്ണൻ, സൈമൺ അലക്സ് എന്നിവരുൾപ്പെടെയുള്ളവരാണ് ജനറൽ സെക്രട്ടറിമാർ.