< Back
Kerala

Kerala
മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു
|16 Jun 2023 11:24 PM IST
ചങ്കുവെട്ടി സ്വദേശി അൻവറിന്റെ മകൻ ആദി ഹസനാണ് മരിച്ചത്
മലപ്പുറം: കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 കാരൻ മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻവറിന്റെ മകൻ ആദി ഹസനാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടു കൂടിയാണ് സംഭവമുണ്ടായത്. ടെറസിന് മുകളിൽ നിൽക്കുകയായിരുന്ന കുട്ടിക്ക് മിന്നലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടെറസിന് മുകളിൽ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്.
ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദി ഹസൻ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹമുള്ളത്. മലപ്പുറം ജില്ലയിൽ ഇതിനോടകം തന്നെ മഴയുമായി ബന്ധപ്പെട്ട് നിരവധി നാശനാഷ്ട്ങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.