< Back
Kerala
സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളിച്ചു, ബെൽറ്റ് കൊണ്ട് അടിച്ചു; കോഴിക്കാട്ട് 13 കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരമർദനം
Kerala

'സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളിച്ചു, ബെൽറ്റ് കൊണ്ട് അടിച്ചു'; കോഴിക്കാട്ട് 13 കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരമർദനം

Web Desk
|
22 Sept 2022 6:53 AM IST

അലിഗഢ് സ്വദേശികളായ ഡോക്ടറും ഭാര്യയും അറസ്റ്റില്‍

കോഴിക്കോട്: പന്തിരങ്കാവിൽ വീട്ടുജോലിക്കെത്തിച്ച പതിമൂന്നുകാരിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമർദനം. ബിഹാർ സ്വദേശിയായ പെൺകുട്ടിയാണ് മർദനത്തിനിരയായത്. സംഭവത്തിൽ അലിഗഢ് സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പന്തീരങ്കാവിലെ ഫ്‌ലാറ്റിലാണ് പെൺകുട്ടി നാല് മാസമായി ക്രൂര മർദനമേൽക്കേണ്ടിവന്നത്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശികളായ ഡോ. മിർസാ മുഹമ്മദ് ഖാൻ, ഭാര്യ റുഹാന എന്നിവരുടെ ഫ്‌ലാറ്റിൽ വീട്ടുജോലിക്കായി കൊണ്ടുവന്നതായിരുന്നു പെൺകുട്ടിയെ. മിർസാ മുഹമ്മദ് ഖാന്റെ ഭാര്യ റുഹാന സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം, കത്തി, പപ്പടക്കുഴൽ എന്നിവകൊണ്ട് പൊള്ളിച്ചു, ബെൽറ്റ് കൊണ്ട് അടിച്ചു, തുടങ്ങിയവയാണ് പരാതി. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവരാണ് പീഡനവിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. ദമ്പതികളെ പന്തീരങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മിർസാ മുഹമ്മദ് ഖാൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. പെൺകുട്ടിയെ ചൈൽഡ് ലൈൻ വെള്ളിമാട്കുന്നിലെ ഗേൾസ് ഹോമിലേക്ക് മാറ്റി.

Similar Posts