< Back
Kerala

Kerala
13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും
|31 July 2023 5:16 PM IST
2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
പാലക്കാട്: ഒറ്റപ്പാലത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ശിക്ഷ. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാനച്ഛനായ 52കാരന് ഒന്‍പത് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവില്‍ താമസിക്കുന്ന വീട്ടിലും പഴയ വീട്ടില്‍ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയതായി പെണ്‍കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകി.