< Back
Kerala

Kerala
നെടുമ്പാശേരിയിൽ വീണ്ടും വൻ സ്വർണവേട്ട: 1.3 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
|4 Jan 2023 4:50 PM IST
സ്വർണം കടത്താൻ സഹായിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ് ലിങ് ജീവനക്കാരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 1,375 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സ്വർണം കടത്താൻ സഹായിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ് ലിങ് ജീവനക്കാരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു.
ദുബൈയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് ശുചിമുറിയിൽ വച്ച് സ്വർണം കൈപ്പറ്റാൻ ശ്രമിക്കവെയാണ് ജീവനക്കാർ പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു,അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയോട് കൂടിയാണ് ഡി.ഐർ.ആ പരിശോധന നടത്തിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.