< Back
Kerala

Kerala
കരിപ്പൂരിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി
|20 Sept 2022 9:00 AM IST
വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് കണ്ടെടുത്തത്. വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. വയനാട് സ്വദേശിനി ബുഷറ, മലപ്പുറം സ്വദേശി ജംഷീദ്, കോഴിക്കോട് കക്കാട്ടിൽ അബ്ദുൾ ഷാമിൽ എന്നിവരാണ് സ്വർണം കടത്തിയതിന് പിടിയിലായത്.
1.37 crore worth of smuggled gold seized at Kozhikode International Airport.