< Back
Kerala
mundakai landslide,mundakai  missing,wayanad landslide,വയനാട് ദുരന്തം,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍
Kerala

മുണ്ടക്കൈ ദുരന്തത്തിൽ കാണാതായത് 138 പേർ; പട്ടിക പുറത്ത് വിട്ട് സർക്കാർ

Web Desk
|
7 Aug 2024 12:21 PM IST

ചാലിയാർ പുഴയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം ലഭിച്ചു

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു.138 പേരാണ് പട്ടികയിലുള്ളത്.ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തത്തിൽ കാണാതായവർക്കായി സൺറൈസ് വാലിയിലും ചാലിയാറിലുമടക്കം ഒൻപതാം ദിനവും തിരച്ചിൽ തുടരുകയാണ്.

ചാലിയാർ പുഴയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം ലഭിച്ചു. അകമ്പാടം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.ദുരന്തത്തിൽ ഇതുവരെ 413 പേരാണ് മരിച്ചത്. അതേസമയം, ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടും. നിശ്ചിത കാലത്തേക്ക് വായ്‌പകളുടെ തിരിച്ചടവ് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.



Similar Posts