< Back
Kerala

Kerala
തൃശൂരിൽ 14 കാരൻ ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്ന്
|17 Nov 2021 1:08 PM IST
തിരുവനന്തപുരത്തെ എട്ടാം ക്ലാസുകാരന്റെ മരണം മൊബൈൽ ഗെയിമിന് അടിമപ്പെട്ടാണെന്ന് കുടുംബം അറിയിച്ചിരുന്നു
സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ ജീവനെടുക്കുന്നു. തൃശൂരിൽ 14 കാരൻ ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്ന്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ആകാശാണ് മരിച്ചത്. പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുമോയെന്ന് ഭയന്നാണ് വീടുവിട്ടിറങ്ങിയത്. കൂടൽമാണിക്യം കുട്ടംകുളത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്തെ എട്ടാം ക്ലാസുകാരന്റെ മരണം മൊബൈൽ ഗെയിമിന് അടിമപ്പെട്ടാണെന്ന് കുടുംബം അറിയിച്ചിരുന്നു.