< Back
Kerala
14-year-old boy goes missing in Aluva

Photo| Special Arrangement

Kerala

ആലുവയിൽ 14കാരനെ കാണാതായി

Web Desk
|
17 Oct 2025 12:05 PM IST

'എന്നെ അന്വേഷിക്കേണ്ട, ഞാൻ പോകുന്നു' എന്ന് കത്തെഴുതി വച്ച് വീടുവിടുകയായിരുന്നു.

കൊച്ചി: ആലുവയിൽ 14കാരനെ കാണാതായതായി പരാതി. ചെങ്ങമനാട് ദേശം സ്വദേശിയും വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ ശ്രീവേദിനെയാണ് കാണാതായത്.

ഇന്നലെ രാത്രി കത്തെഴുതി വച്ച് വീടുവിടുകയായിരുന്നു. 'എന്നെ അന്വേഷിക്കേണ്ട, ഞാൻ പോകുന്നു' എന്നാണ് കത്തിലുള്ളത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി.

പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ആലുവയിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പരിലോ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടു.

Similar Posts