< Back
Kerala

Kerala
14കാരിയെ പീഡിപ്പിച്ച കേസ്: പിതാവിന് 14 വർഷം കഠിനതടവ്
|1 Jun 2024 4:18 PM IST
20,000 രൂപ പിഴയും അടക്കണം
തിരുവനന്തപുരം: 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 14 വർഷം കഠിനതടവ്. 20,000 രൂപ പിഴയും അടക്കണം.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
പെൺകുട്ടിയെ 2020 മുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. പീഡനശേഷം കുട്ടിയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. സംരക്ഷകൻ തന്നെ കുറ്റം ചെയ്തതിനാൽ ദയ അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.