< Back
Kerala

Kerala
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തൊൻപതുകാരൻ അറസ്റ്റിൽ
|29 Oct 2021 6:36 PM IST
പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്
മലപ്പുറം പൊന്നാനിയിൽ പതിനാലുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ.
പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയപ്പോൾ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി.
തുടർന്നാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്.ഇതോടെ ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു