< Back
Kerala

Kerala
മലപ്പുറത്ത് 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവിനുമെതിരെ പോക്‌സോ കേസ്
|17 July 2023 2:40 PM IST
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സഹോദരനും ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്
മലപ്പുറം: മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ സഹോദരനും 24 കാരനായ ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായതിന് ശേഷമാണ് വീട്ടുകാർ പീഡനവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സഹോദരനും ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്.
ഇരുവർക്കുമെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.