< Back
Kerala
Pathanamthitta,missingcase,boymissing,latest malayalam news,14 കാരനെ കാണാനില്ല,പത്തനംതിട്ട,
Kerala

അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പ്; പത്തനംതിട്ടയിൽ 14-കാരൻ വീടുവിട്ടിറങ്ങി

Web Desk
|
15 May 2024 11:47 AM IST

മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്

പത്തനംതിട്ട: മല്ലപ്പള്ളിയിൽ കുറിപ്പെഴുതിവെച്ച് 14 കാരൻ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്‍ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts