< Back
Kerala
തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala

തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk
|
3 Dec 2021 3:46 PM IST

ഇന്നു മുതൽ ആറാം തിയതി വരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും പ്രകടനങ്ങൾക്കും നിരോധനമുണ്ട്.

തലശ്ശേരിയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ ആറാം തിയതി വരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും പ്രകടനങ്ങൾക്കും നിരോധനമുണ്ട്.

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതിന്റെ വാർഷികത്തിന്റെ ഭാഗമായി ആർഎസ്എസ് നടത്തിയ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ സംഘടനകൾ ആർഎസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങൾക്കെതിരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Tags :
Similar Posts