< Back
Kerala
മലപ്പുറത്ത് 15കാരനെ കാണാതായിട്ട് 10 ദിവസം; ഒരു തുമ്പും ലഭിച്ചില്ല
Kerala

മലപ്പുറത്ത് 15കാരനെ കാണാതായിട്ട് 10 ദിവസം; ഒരു തുമ്പും ലഭിച്ചില്ല

Web Desk
|
24 Aug 2021 7:23 AM IST

വീടിനു സമീപത്തെ തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നും ചോദ്യംചെയ്യൽ നടപടികളിലേക്ക് കൂടി കടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

മലപ്പുറം ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനെ കാണാതായിട്ട് 10 ദിവസം. കഴിഞ്ഞ പതിനാലാം തിയ്യതിയാണ് 15 വയസ്സുകാരനെ കാണാതായത്. തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

മാനസിക ശാരീരിക പരിമിതികളുള്ള മുഹമ്മദ് സൗഹാൻ വീടിന്‍റെ പരിസരം വിട്ടു പോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നാട്ടുകാരുടെയും വീട്ടുകാരുടെയും മൊഴി അനുസരിച്ചു വീടിന്‍റെ പരിസരത്തുള്ള റബ്ബർ തോട്ടത്തിലും കുന്നിലുമായാണ് കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നത്. എന്നാൽ ഇത്രയും ദിവസമായിട്ടും തിരോധാനത്തിൽ സൂചനകൾ പോലും ലഭിച്ചിട്ടില്ല. വീടിന്‍റെ പരിസരം വിട്ടു പോയിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്നും പൊലീസ് പറയുന്നു. വീടിനു സമീപത്തെ തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നും ചോദ്യംചെയ്യൽ നടപടികളിലേക്ക് കൂടി കടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Tags :
Similar Posts