< Back
Kerala

Kerala
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 15 വയസ്സുകാരനെ കാണാതായി
|17 May 2024 8:24 PM IST
സഹോദരനടക്കം അഞ്ചുപേർ ചേർന്ന് കുളിക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്
തൃശൂർ: ചെറുതുരുത്തി ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 15 വയസ്സുകാരനെ കാണാതായി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരന്റെ മകൻ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ പാളത്തിന് സമീപമുള്ള ഏർല കടവിൽ സഹോദരനടക്കം അഞ്ചുപേർ ചേർന്ന് കുളിക്കുന്നതിനിടെയാണ് ആര്യൻ ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തി പോലീസും ഷൊർണൂർ ഫയർഫോഴ്സ് സംഘവും തിരച്ചിൽ ആരംഭിച്ചു.