< Back
Kerala

Kerala
ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ 15 കാരിക്കെതിരെ കൂട്ട ലൈംഗീകാതിക്രമം
|30 May 2022 8:53 AM IST
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാല് പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിനിയായ 15 കാരിയാണ് ആക്രണത്തിന് ഇരയായത്. ആൺസുഹൃത്ത് ബിവറേജിൽ ബീറ് വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗീകാതിക്രമം നടത്തിയതെന്നും പെൺകുട്ടിയുടെ പരാതി.
ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. സംഭവത്തില്‍ രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.