< Back
Kerala
തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണം: കുടുംബത്തിന്റെ പരാതി തള്ളി സ്‌കൂള്‍
Kerala

തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണം: കുടുംബത്തിന്റെ പരാതി തള്ളി സ്‌കൂള്‍

Web Desk
|
31 Jan 2025 9:35 AM IST

'റാഗിങ് നേരിട്ടിരുന്നുവെന്ന് അധ്യാപകരോട് പോലും പറഞ്ഞിട്ടില്ല'

എറണാകുളം: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് ചാടി 15കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ പരാതി തള്ളി സ്‌കൂള്‍. പതിനഞ്ചുകാരൻ റാഗിങിനിരയായതായി കുടുംബം പരാതി നൽകിയിട്ടില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ അറിയിച്ചു.

'സമൂഹ മാധ്യമങ്ങളിൽ സ്കൂളിനെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സംഭവം നടന്ന ദിവസം മിഹിർ ബാസ്കറ്റ് ബോൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിർ പറഞ്ഞട്ടില്ല' എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷണതോട് പൂർണമായും സഹകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

ജനുവരി 15നായിരുന്നു മിഹിര്‍ ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്. കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന്‌ ഇരയായെന്നാണ് അമ്മയുടെ പരാതി. സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ പരാതിപെട്ടിരുന്നു.

Similar Posts