< Back
Kerala

Kerala
ഹർത്താൽ ആക്രമണം: ഇതുവരെ 352 കേസുകൾ; ഇന്ന് അറസ്റ്റിലായത് 155 പേർ
|29 Sept 2022 7:34 PM IST
ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 155 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകൾ രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ
- തിരുവനന്തപുരം സിറ്റി - 25, 64
- തിരുവനന്തപുരം റൂറൽ - 25, 157
- കൊല്ലം സിറ്റി - 27, 196
- കൊല്ലം റൂറൽ - 15, 150
- പത്തനംതിട്ട -18, 138
- ആലപ്പുഴ - 16, 124
- കോട്ടയം - 27, 411
- ഇടുക്കി - 4, 36
- എറണാകുളം സിറ്റി - 8, 74
- എറണാകുളം റൂറൽ - 17, 47
- തൃശൂർ സിറ്റി - 12, 19
- തൃശൂർ റൂറൽ - 22, 24
- പാലക്കാട് - 7, 89
- മലപ്പുറം - 34, 205
- കോഴിക്കോട് സിറ്റി - 18, 93
- കോഴിക്കോട് റൂറൽ - 29, 93
- വയനാട് - 7, 115
- കണ്ണൂർ സിറ്റി - 26, 75
- കണ്ണൂർ റൂറൽ - 9, 26
- കാസർകോട് - 6, 61
155 more people were arrested today from different parts of the state in connection with the violence on the Popular Front of India hartal day.