< Back
Kerala
ഇടുക്കി നേര്യമംഗലത്ത് കാട്ടാനക്കൂട്ടം; ജനവാസമേഖലയിലെത്തിയത് 16 ആനകൾ
Kerala

ഇടുക്കി നേര്യമംഗലത്ത് കാട്ടാനക്കൂട്ടം; ജനവാസമേഖലയിലെത്തിയത് 16 ആനകൾ

Web Desk
|
5 March 2024 3:55 PM IST

കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപത്തായാണ് ആനകളെത്തിയത്.

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. 16 ആനകളാണ് ജനവാസമേഖലയിലെത്തിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപത്തായാണ് ആനകളുള്ളത്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാന ആക്രമണം. രാഷ്ട്രീയ നിലപാടുകൾക്കുമപ്പുറം വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Similar Posts