< Back
Kerala
പിണറായി സർക്കാരുകളുടെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 17 പേർ
Kerala

പിണറായി സർക്കാരുകളുടെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 17 പേർ

Web Desk
|
13 Sept 2023 10:30 PM IST

മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്

തിരുവനന്തപുരം: പിണറായി സർക്കാരുകളുടെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 17 പേർ. ഈ സർക്കാരിൻറെ കാലത്ത് ഇതുവരെ ആറ് പേരാണ് മരിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതുവരെ 40 പോലീസ് ഉദ്യോഗസ്ഥർ നടപടി നേരിട്ടെന്നും 22 പേരെ സസ്‌പെൻഡ് ചെയ്‌തെന്നും മുഖ്യമന്ത്രിസഭയെ അറിയിച്ചു.

2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 11 കസ്റ്റഡി മരണങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 10 മരണങ്ങളും പൊലീസ് കസറ്റഡിയിൽ വെച്ചാണുണ്ടായത്. ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മരിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ആറ് മരണങ്ങൾ തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ്. സസ്‌പെൻഡ് ചെയ്തപൊലീസുകാരിൽ 13 പേരെ തിരിച്ചെടുത്തിട്ടുണ്ട്.

Similar Posts