< Back
Kerala
A 17-year-old boy was tied up and beaten up in Eruthempathy, Palakkad alleging of stealing money and mangoes, Eruthempathy 17 year old attack
Kerala

പണവും മാമ്പഴവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ മരത്തില്‍ കെട്ടിയിട്ട് മർദിച്ചു

Web Desk
|
25 May 2023 6:40 PM IST

പാലക്കാട്ട് എരുത്തേമ്പതിയിൽ ചക്ലിയ വിഭാഗക്കാരനായ ബാലനാണ് മര്‍ദനമേറ്റത്

പാലക്കാട്: എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ടു മർദിച്ചു. പണവും മാമ്പഴവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മർദനം. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചക്ലിയ വിഭാഗത്തിൽപെട്ട കുട്ടിയെയാണ് മരത്തിൽ കെട്ടിയിട്ട് ചെരിപ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. നാടാർ സമുദായത്തിൽപെട്ട കൃഷ്ണസ്വാമി, ഭാര്യ ജ്യോതിമണി, 14 വയസ് പ്രായമുള്ള മകന്‍ എന്നിവര്‍ ചേര്‍ന്നാണ് 17കാരനെ ക്രൂരമായി മര്‍ദിച്ചത്.

മർദനത്തെ തുടർന്ന് കുട്ടി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിനു ലഭിച്ചു. സംഭവം ജാതീയ പീഡനമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Summary: A 17-year-old boy was tied up and beaten up in Eruthempathy, Palakkad alleging of stealing money and mangoes

Similar Posts