< Back
Kerala

Kerala
ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു
|7 July 2024 8:11 PM IST
റെയിൽപാളം മുറിച്ചുകടക്കാൻ ഗുഡ്‌സ് ട്രെയിന് മുകളിൽ കയറിപ്പോഴാണ് ഷോക്കേറ്റത്.
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
റെയിൽപാളം മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ ട്രെയിനിന് മുകളിൽ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.