< Back
Kerala

Kerala
മലപ്പുറത്ത് 17കാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ
|26 Jun 2023 8:18 PM IST
ലഹരി നല്‍കിയ ശേഷം ചൂഷണം ചെയ്തുവെന്നാണ് കേസ്
മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്തകേസിൽ നാല് പേർ അറസ്റ്റിൽ.മറ്റത്തൂർ സ്വദേശി മുഹമ്മദ് ഇഖ്ബാൽ, ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ, പുല്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, വട്ടപ്പാറ സ്വദേശി രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
ലഹരി നല്‍കിയ ശേഷം ചൂഷണം ചെയ്തുവെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍റ് ചെയ്തു.