< Back
Kerala
കാസർകോട്ട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
Kerala

കാസർകോട്ട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Web Desk
|
2 Feb 2026 7:00 PM IST

പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം.ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈല യ്ക്ക് വെട്ടേൽക്കുകയായിരുന്നു.

പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു.



Similar Posts