< Back
Kerala

Kerala
1.90 ലക്ഷം എഴുതിയെടുത്തെന്ന് വരെ പറയുന്നു: നടക്കുന്നത് തെറ്റായ പ്രചരണം- കെ.എൻ ബാലഗോപാൽ
|9 July 2024 5:11 PM IST
കാരുണ്യ പദ്ധതി പ്രകാരം മറ്റുള്ളവർ ചികിത്സതേടുന്ന അതേ വാർഡിലാണ് താനും ചികിത്സിച്ചതെന്നും വേണുഗോപാൽ
തിരുവനന്തപുരം: താൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നത് സംബന്ധിച്ച് നടക്കുന്നത് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാരുണ്യ പദ്ധതി പ്രകാരം മറ്റുള്ളവർ ചികിത്സ തേടുന്ന അതേ വാർഡിലാണ് താനും ചികിത്സിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
'എന്നാൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു. 2 ലക്ഷം പേർക്ക് ലഭിക്കുന്ന അതേ റീ ഇമ്പേഴ്സ്മെൻ്റ് ആണ് ഉപയോഗപ്പെടുത്തിയത്. താൻ 1.90 ലക്ഷം രൂപ എഴുതിയെടുത്തു എന്ന് വരെ പ്രചരിപ്പിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.