< Back
Kerala

Kerala
കൊച്ചിയിൽ അഞ്ചു കോടിയുടെ തിമിംഗല ഛർദിയുമായി രണ്ടു പേർ പിടിയിൽ
|22 Oct 2023 7:40 AM IST
എളമക്കരയിലെ ഹോട്ടലിൽ വച്ചാണ് 8.7 കിലോ തിമിംഗല ഛർദിയുമായി യുവാക്കൾ പിടിയിലായത്
കൊച്ചി: കൊച്ചിയിൽ അഞ്ചു കോടിയുടെ രൂപയുടെ തിമിംഗല ഛർദിയുമായി രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ രാഹുൽ, വൈശാഖ് എന്നിവരെയാണ് ഡിആർഐ പിടികൂടിയത്. എളമക്കരയിലെ ഹോട്ടലിൽ വച്ചാണ് 8.7 കിലോ തിമിംഗല ഛർദിയുമായി ഇരുവരും പിടിയിലായത്.
വിൽപനയ്ക്ക് കൊണ്ടുവന്നതാണ് തിമിംഗല ഛർദിയെന്നാണ് ചോദ്യം ചെയ്യലിൽ യുവാക്കൾ ഡിആർഐ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. ചാവക്കാട് ഉള്ള വനിതാ സുഹൃത്തിൽ നിന്നാണ് ഛർദി ലഭിച്ചതെന്നും മറ്റൊരു സംഘത്തെ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായതെന്നും യുവാക്കൾ പറയുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഡിആർഐ യുവാക്കളെ വനംവകുപ്പിന്റെ പെരുമ്പാവൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡിന് കൈമാറി.