< Back
Kerala

Kerala
എറണാകുളത്ത് ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 മരണം
|9 Jan 2023 3:41 PM IST
നിയന്ത്രണം വിട്ട ലോറി മൂന്ന് ഇരുചക്രവാഹനങ്ങളെയാണ് ഇടിച്ചു തെറിപ്പിച്ചത്
എറണാകുളം: എറണാകുളം ചേരാനല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടം.
ചിയാറം സ്വദേശി ലിസ ആന്റണി, പറവൂർ സ്വദേശി നസീബ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ഓവർ ടേക്ക് ചെയ്യുന്നതിനിടെ മൂന്ന് ഇരുചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലായായിരുന്നു അപകടത്തിൽപ്പെട്ടവരുടെ യാത്ര. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.