< Back
Kerala

Kerala
കൊല്ലത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
|23 Feb 2025 9:11 PM IST
കടയ്ക്കൽ പാങ്ങലുകാട് പാരിജാതത്തിൽ സജിൻ-റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്.
കൊല്ലം: കൊല്ലത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കടയ്ക്കൽ പാങ്ങലുകാട് പാരിജാതത്തിൽ സജിൻ റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്.
അമ്മ കുഞ്ഞിന് പാൽ നൽകിയ ശേഷം ഉറക്കിയതാണ്. ചലനമില്ലെന്ന് സംശയം തോന്നി ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.