< Back
Kerala
സർക്കാർ 20 കോടി രൂപ നൽകി; കെ.എസ്.ആർ.ടി.സിയിലെ ഡീസൽ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
Kerala

സർക്കാർ 20 കോടി രൂപ നൽകി; കെ.എസ്.ആർ.ടി.സിയിലെ ഡീസൽ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

Web Desk
|
12 Aug 2022 7:57 PM IST

ഒരുവിഭാഗം ജീവനക്കാരുടെ ശമ്പള കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡീസൽ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. സർക്കാർ അനുവദിച്ച 20 കോടി രൂപ KSRTC ക്ക് ലഭിച്ചതോടെ പെട്രോൾ പമ്പുകളിൽ നൽകാനുള്ള ഡീസൽ കുടിശിക അടച്ചു തീർക്കുകയായിരുന്നു.

15 കോടിയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഡീസൽ കുടിശിക. ഇതോടെ നാളെ മുതൽ സർവീസുകൾ പഴയപടി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ജീവനക്കാർക്കുള്ള ശമ്പള വിതരണം ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. കാഷ്വൽ ലേബേഴ്‌സിന് ജൂലൈ മാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. എന്നാൽ ബാക്കി ജീവനക്കാരുടെ ശമ്പള കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇത് പരിഹരിക്കാൻ സർക്കാർ സഹായമായി 103 കോടി ധനവകുപ്പിനോട് കെ.എസ്.ആർ.ടി.സി ചോദിച്ചിട്ടുണ്ട്.

Similar Posts