< Back
Kerala

Kerala
കാലടിയിൽ സ്കൂട്ടർ യാത്രികനെ ആക്രമിച്ച് 20 ലക്ഷം കവർന്നു
|27 Dec 2024 6:41 PM IST
പച്ചക്കറികട മാനേജറെയാണ് ആക്രമിച്ചത്
എറണാകുളം: കാലടി ചെങ്ങലിൽ സ്കൂട്ടറിൽ വരികയായിരുന്ന പച്ചക്കറികട മാനേജറെ ബൈക്കിൽ വന്ന രണ്ടംഗ സംഘം ആക്രമിച്ച് പണം കവർന്നു. 20 ലക്ഷത്തോളം രൂപയാണ് കവർന്നത്.
വയറിന് കുത്തേറ്റ മാനേജർ തങ്കച്ചന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വികെഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജറാണ് തങ്കച്ചൻ.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.