< Back
Kerala
കോടഞ്ചേരിയിൽ 20കാരിയുടെ ആത്മഹത്യ  സ്ത്രീധന പീഡനം മൂലമെന്ന് പരാതി
Kerala

കോടഞ്ചേരിയിൽ 20കാരിയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി

Web Desk
|
26 Jun 2022 7:26 AM IST

തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: കോടഞ്ചേരിയിൽ 20കാരി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന് പരാതി. മുറമ്പാത്തി കിഴക്കതിൽ അബ്ദുൾ സലാമിന്റെ മകൾ ഹഫ്‌സത്താണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.

ഈ മാസം 20നാണ് ഹഫ്‌സത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓട്ടോഡ്രൈവറാണ് ഹഫ്‌സത്തിൻറെ ഭർത്താവ് ഷിഹാബുദ്ദിൻ. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും വീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം മകൾ തന്നെ പലവട്ടം പറഞ്ഞിരുന്നതായി പിതാവ് അബ്ദുൾ സലാമും മാതാവ് സുലൈഖയും പറയുന്നു.

2020 നവംബർ 5നായിരുന്നു ഹഫ്‌സത്തിൻറെയും ഷിഹാബുദ്ദിൻറെയും വിവാഹം. കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു എന്നാണ് ഹഫ്‌സത്തിൻറെ കുടുംബത്തിൻറെ ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചെന്നും അമിതമായി ജോലികൾ ചെയ്യിച്ചെന്നും മാതാവ് പറയുന്നു. തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു.

Similar Posts