Kerala

Kerala
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്
|19 Oct 2023 4:00 PM IST
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷവും 3 മാസവും കഠിന തടവ് ശിക്ഷ. കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുനിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. 35,000 രൂപ പിഴയും വിധിച്ചു.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു. 2021 നവംബറിലാണ് സംഭവം. മൂന്ന് ബലാത്സംഗ കേസുകൾ ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് മിഥുൻ.