Kerala
Kerala

സരിതയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം: ഹസന് സമനില തെറ്റിയെന്ന് ഇ പി ജയരാജന്‍

admin
|
9 Feb 2016 1:32 PM IST

സരിതയുടെ ആരോപണങ്ങള്‍ ഇ പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമെന്ന എം എം ഹസന്റെ ആരോപണത്തിന് മറുപടിയുമായി ഇ പി ജയരാജന്‍.

സരിതയുടെ ആരോപണങ്ങള്‍ ഇ പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമെന്ന എം എം ഹസന്റെ ആരോപണത്തിന് മറുപടിയുമായി ഇ പി ജയരാജന്‍. ഹസന്റെ സമനില തെറ്റിയെന്നും മദ്യം കഴിച്ചിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്. അതിന്റെ പ്രതിഫലനമാണ് ഇത്തരം പ്രസ്താവനകളെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Similar Posts