< Back
Kerala
വോട്ടുതേടി വി എസ് മലമ്പുഴയിലേക്ക്വോട്ടുതേടി വി എസ് മലമ്പുഴയിലേക്ക്
Kerala

വോട്ടുതേടി വി എസ് മലമ്പുഴയിലേക്ക്

admin
|
23 March 2016 5:19 PM IST

മലമ്പുഴ മണ്ഡലത്തില്‍ വി എസ് അച്യുതാന്ദന്‍ ഈ മാസം 26മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങും.

മലമ്പുഴ മണ്ഡലത്തില്‍ വി എസ് അച്യുതാന്ദന്‍ ഈ മാസം 26മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങും. പ്രാദേശിക നേതൃത്വത്തോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച പാര്‍ട്ടിപ്രതിനിധികളെയും വി എസ് കാണും. തെരഞ്ഞെടുപ്പടുത്താല്‍ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാകില്ല എന്നത് മുന്നില്‍ കണ്ടാണ് മലമ്പുഴയില്‍ നേരത്തെ സജീവമാകാന്‍ വി എസ് തീരുമാനിച്ചത്. മണ്ഡലത്തില്‍ വിഎസിന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ സജീവമായി.

ഈ മാസം ഇരുപത്താറിന് ചേരുന്ന മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ വിഎസ് പങ്കെടുക്കും. രാവിലെ പത്തു മണിക്ക് മലമ്പുഴയിലായിരിക്കും യോഗം. ഉച്ചക്കു ശേഷമായിരിക്കും ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച. വിഎസിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണിത്.

ഏപ്രില്‍ അഞ്ചിന് മലമ്പുഴ മണ്ഡലം കണ്‍വന്‍ഷന്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ടൊണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വിഎസ് എത്തും. അന്ന് വൈകീട്ട് മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വിഎസ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞ വട്ടം 23440 വോട്ടുകളായിരുന്നു ഭൂരിപക്ഷം.
ഇത്തവണ 200000 വോട്ടുകള്‍ കൂടിയിട്ടുണ്ട്.

വിഎസ് എത്തുന്നതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. മണ്ഡലത്തില്‍ പലയിടത്തും വിഎസിനു വേണ്ടിയുള്ള ചുവരെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ലതികാ സുഭാഷായിരുന്നു എതിരാളി. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായിട്ടില്ല.

Similar Posts