< Back
Kerala
വിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങിവിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങി
Kerala

വിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങി

admin
|
31 March 2016 11:25 PM IST

ഇത്തവണ ഭൂരിപക്ഷം കുത്തനെ കൂടുമെന്ന ആത്മവിശ്വാസത്തിലാണ് വിഎസ്...

മലമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തന ഒരുക്കങ്ങള്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ തുടങ്ങി. നിയോജകമണ്ഡലം കമ്മറ്റിയില്‍ വിഎസ് പങ്കെടുത്തു. ഇത്തവണ ഭൂരിപക്ഷം കുത്തനെ കൂടുമെന്ന ആത്മവിശ്വാസത്തിലാണ് വിഎസ്.

രാവിലെ പത്ത് പതിനൊന്ന് മണിയോടെയാണ് വിഎസ് പുതുശ്ശേരി ഏരിയാകമ്മറ്റി ഒഫീസിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചര്‍ച്ചയായിരുന്നു അജണ്ട. ഇത്തവണ ഭൂരിപക്ഷം കൂടുമെന്നും ഇടതുതംരംഗമുണ്ടാകുമെന്നും വിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു. കടുത്ത ചൂടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തില്‍ ക്രമീകരണം നടത്തും.

ബൂത്ത് സെക്രട്ടറിമാരുമായും വിഎസ് ചര്‍ച്ച നടത്തി. മലമ്പുഴ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങളായ ജനപ്രതിനിധികളെയും വിഎസ് കണ്ടു. 2011 നേക്കാള്‍ ഇരുപതിനായിരം വോട്ടുകള്‍ ഇത്തവണ മലമ്പുഴയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇത്തവണ വളരെ നേരത്തെയാണ് മലമ്പുഴയില്‍ വിഎസ് പ്രവര്‍ത്തനം തുടങ്ങുന്നത്. എന്നാല്‍ കുറച്ചു ദിവസം മാത്രമേ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിഎസ് മണ്ഡലത്തിലുണ്ടാകൂ. ഇക്കാലയളവില്‍ പുതുശ്ശേരിയിലെ വാടകവീട്ടിലായിരിക്കും താമസം.

Similar Posts