< Back
Kerala
Kerala

ഇരിങ്ങാലക്കുടയില്‍ പ്രൊഫസര്‍ കെയു അരുണനെയും.വടക്കാഞ്ചേരിയില്‍ മേരിതോമസിനെയും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം

admin
|
30 April 2016 7:28 PM IST

കെ രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയാകും

ഇരിങ്ങാലക്കുടയില്‍ പ്രൊഫസര്‍ കെയു അരുണനെയും.വടക്കാഞ്ചേരിയില്‍ മേരിതോമസിനെയും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാസക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം.ഇന്ന് ചേരുന്ന ജില്ലാകമ്മറ്റി ഈ നിര്‍ദ്ദേശം പരിഗണിക്കും.മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറിയും ജില്ലാകൌണ്സില്‍ അംഗവുമാണ് മേരിതോമസ്.പി.എസ്.സി മുന്‍ ബോര്‍ഡംഗവും ,പുകസ മുന്‍ ജില്ലാസെക്രട്ടറിയും,നാട്ടിക ഏരിയ കമ്മറ്റി അംഗവുമാണ് പ്രൊഫസര്‍ അരുണന്‍.

‌മുന്‍ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയാകും. നിലവിലുള്ള സെക്രട്ടറിയായ എസി മൊയ്തീന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Similar Posts