< Back
Kerala
സ്ഥാനാര്‍ഥി നിര്‍ണയം: ഐഎന്‍എല്‍ ഇന്ന് യോഗം ചേരുംKerala
സ്ഥാനാര്‍ഥി നിര്‍ണയം: ഐഎന്‍എല്‍ ഇന്ന് യോഗം ചേരും
|30 April 2016 10:00 PM IST
പാര്‍ട്ടി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് യോഗത്തിന്റെ പ്രധാന അജണ്ട
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. പാര്‍ട്ടി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കോഴിക്കോട് സൌത്ത്, വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കോഴിക്കോട് സൌത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ എ പി അബ്ദുല്‍ വഹാബ് മത്സരിക്കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും.