< Back
Kerala
Kerala

കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് സുധീരന്‍

admin
|
30 April 2016 5:53 PM IST

കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ . അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മിന് ബിജെപിയുടെ ശൈലിയാണെന്നും ജനരക്ഷായാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ സുധീരന്‍ ആരോപിച്ചു.

കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ . അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മിന് ബിജെപിയുടെ ശൈലിയാണെന്നും ജനരക്ഷായാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ സുധീരന്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടത്തിയത് വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം തന്നെയായിരുന്നുവെന്നും ആലുവയില്‍ സുധീരന്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ ആരോപിച്ചു. രാജ്യത്തെ ചാതുര്‍വര്‍ണ്യത്തിലേക്ക് മടക്കികൊണ്ടുവരാനാണ് സംഘപരിവാര്‍ശക്തികള്‍ ശ്രമിക്കുന്നത്. ബിജെപിയുടേത് വര്‍ഗീയ ഫാസിസമാണെങ്കില്‍ സിപിഎമ്മിന്റേത് രാഷ്ട്രീയ ഫാസിസമാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ലാവലിന്‍ വിഷയത്തില്‍ അഭിപ്രായം പറയില്ലെന്ന് വിചിത്രമായ നിലപാടെടുത്ത സിപിഎം ജനങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്തുകയാണെന്ന് സുധീരന്‍ പരിഹസിച്ചു. വെള്ളാപള്ളി നടത്തിയത് വര്‍ഗ്ഗീയ വിദ്വേഷപ്രസംഗം തന്നെയാണെന്നും കേസായതോടെ പുലിപോലെ വന്നയാള്‍ പൂച്ചയെപോലെ പതുങ്ങി ഒതുങ്ങിയെന്നും സുധീരന്‍ വെള്ളാപളളിയെ കളിയാക്കി. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച കെപിസിസിയുടെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധിസ്‌ക്വയറില്‍ സഹനസമരം നടത്തുമെന്നും സുധീരന്‍ പറഞ്ഞു.

Similar Posts