< Back
Kerala
ഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ച് പിണറായിഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ച് പിണറായി
Kerala

ഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ച് പിണറായി

admin
|
1 May 2016 4:46 PM IST

വിവിധ മേഖലകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടന്ന സംവാദത്തിലാണ് അദ്ദേഹം ഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്.

ഇടതു മുന്നണിയുടെ പ്രകടന പത്രികയുടെ ഉള്ളടക്കത്തെക്കുറിച്ച് സൂചന നല്‍കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

വിവിധ മേഖലകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടന്ന സംവാദത്തിലാണ് അദ്ദേഹം ഇടതു മുന്നണിയുടെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതി ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു.

വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ വികസന കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതായിരുന്നു സിപിഎം സംഘടിപ്പിച്ച സംവാദം. പരിപാടി ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ ഇടതു മുന്നണിയുടെ വികസന നയം വിശദീകരിച്ചു.

സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വികസന കാര്യങ്ങളിലുള്ള ആശങ്കകള്‍ പലരും പങ്കു വെച്ചു.

നിര്‍ദേശങ്ങളെല്ലാം ഇടതു മുന്നണി സമഗ്രമായി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പ് നല്കിയാണ് പിണറായി മടങ്ങിയത്.

Similar Posts