< Back
Kerala
മലപ്പുറത്ത് ഇത്തവണ യുഡിഎഫിന് പോരാട്ടം കനക്കുംമലപ്പുറത്ത് ഇത്തവണ യുഡിഎഫിന് പോരാട്ടം കനക്കും
Kerala

മലപ്പുറത്ത് ഇത്തവണ യുഡിഎഫിന് പോരാട്ടം കനക്കും

admin
|
17 May 2016 10:57 PM IST

16 മണ്ഡലങ്ങളുളള മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെപ്പമാണ് നിന്നത്.

യുഡിഎഫിന് ഭരണ തുടര്‍ച്ചക്ക് മലപ്പുറം ജില്ലയിലെ സീറ്റുകള്‍ നിലനിര്‍ത്തിയെ മതിയാകു.എന്നാല്‍ മലപ്പുറം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്.

16 മണ്ഡലങ്ങളുളള മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെപ്പമാണ് നിന്നത്. എന്നാല്‍ ഇത്തവണ നിലമ്പൂര്‍, താനൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. കൊണ്ടോട്ടി, മങ്കട, തിരൂര്‍, തിരൂരങ്ങാടി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കമുളളത്.

ഇടതുപക്ഷം പൊതു സ്വതന്ത്ര സ്ഥനാര്‍ഥികളെ നിര്‍ത്തി യുഡിഎഫിന്റെ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുളള മണ്ഡലങ്ങള്‍ നിലനിര്‍ത്തേണ്ടത് യുഡിഎഫിന്റെ ഭരണ തുടര്‍ച്ചക്ക് അനിവാര്യമാണ്. മലപ്പുറത്തുനിന്നും ഇടതുപക്ഷം കുടുതല്‍ സീറ്റുനേടുന്നത് സംസ്ഥാന ഭരണത്തിലെത്താന്‍ അവരെ സഹായിക്കും. അതിനാല്‍ വാശിയേറിയ പ്രചരണമാണ് ഇരു മുന്നണികളും നടത്തിയത്.

Similar Posts