< Back
Kerala
കടിച്ച നേതാവും കടികിട്ടിയ നേതാവും തോറ്റു; മാണി ജയിച്ചു, മാണിയെ തടഞ്ഞയാള്‍ തോറ്റുകടിച്ച നേതാവും കടികിട്ടിയ നേതാവും തോറ്റു; മാണി ജയിച്ചു, മാണിയെ തടഞ്ഞയാള്‍ തോറ്റു
Kerala

കടിച്ച നേതാവും കടികിട്ടിയ നേതാവും തോറ്റു; മാണി ജയിച്ചു, മാണിയെ തടഞ്ഞയാള്‍ തോറ്റു

admin
|
29 May 2016 3:41 PM IST

കടപുഴകി വീണ വന്‍മരങ്ങള്‍, അപ്രതീക്ഷിത അടിയൊഴുക്കുകള്‍, മാറി മാറിഞ്ഞ സമവാക്യങ്ങള്‍.

കടപുഴകി വീണ വന്‍മരങ്ങള്‍, അപ്രതീക്ഷിത അടിയൊഴുക്കുകള്‍, മാറി മാറിഞ്ഞ സമവാക്യങ്ങള്‍. പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ട കാഴ്ചകള്‍ പലതായിരുന്നു. തീര്‍ത്തും രസമുള്ള കാഴ്ച്ചകള്‍ വേറെയുമുണ്ടായിരുന്നു.

ചില കാഴ്ച്ചകള്‍ കണ്ടപ്പോള്‍ വിഖ്യാതമായ ബജറ്റ് അടി ഓര്‍ത്തുപോയി. ആദ്യ രസം അവിടെയാണ്. ആ മഹാമഹത്തിലെ മുഖ്യപങ്കാളികളാരും പച്ചതൊട്ടില്ല. സ്പീക്കറുടെ ഡയസില്‍ കേറി താണ്ഡവമാടിയ ശിവന്‍ കുട്ടി, അടിപിടിക്കിടെയുണ്ടായ കടിപിടിയിലെ താരങ്ങള്‍ ജമീലാ പ്രകാശവും ശിവദാസന്‍ നായരും ഐഷാപോറ്റിയെ തെറി വിളിച്ചെന്ന പരാതിക്കിരയായ ഡൊമനിക് പ്രസന്റേഷന്‍, കെഎം മാണിയെ നെഞ്ച് വിരിച്ച് പ്രതിരോധിച്ച എംഎ വാഹിദ്, എടി ജോര്‍ജ്ജ്... ബജറ്റ് അടിയിലെ ഇപ്പറഞ്ഞ മിന്നും താരങ്ങളെല്ലാം തെന്നിവീണു. സ്പീക്കറുടെ കമ്പ്യൂട്ടര്‍ തകര്‍ത്ത് നിയമസഭയില്‍ സാന്നിധ്യമറിയിച്ച കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും സികെ സദാശിവനും നേരത്തെ സീറ്റുണ്ടായിരുന്നില്ലല്ലോ. മറിഞ്ഞുതിരിഞ്ഞ വേറെയും കാഴ്ച്ചകളുണ്ട്. സരിതാ എസ് നായരുടെ ലൈംഗികാരോപണ ലിസ്റ്റില്‍ പെട്ട അഞ്ച് പേരില്‍ അടൂര്‍ പ്രകാശും ഹൈബി ഈഡ‍നും എപി അനില്‍കുമാറും വിജയം കണ്ടു. കെസി വേണുഗോപാലും ജോസ് കെ മാണിയും മത്സരത്തിനില്ലല്ലോ. ആ ലിസ്റ്റില്‍ നിന്നും സരിത തന്നെ ഒഴിവാക്കിയ അബ്ദുള്ളക്കുട്ടിയാണെങ്കില്‍ തോല്‍ക്കുകയും ചെയ്തു. എല്ലാം കൊണ്ടും ബഹുകേമം ബഹുരസം.

Similar Posts