< Back
Kerala
വി എസ് വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ ജി സുധാകരനെതിരെ കേസെടുത്തുവി എസ് വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ ജി സുധാകരനെതിരെ കേസെടുത്തു
Kerala

വി എസ് വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ ജി സുധാകരനെതിരെ കേസെടുത്തു

admin
|
13 July 2016 2:48 AM IST

മാധ്യമ പ്രവര്‍ത്തകര്‍ സംഘമായി പോളിങ്ങ് ബൂത്തില്‍ കയറിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ വോട്ട് ചെയ്യുന്നത് സുധാകരന്‍ ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ എസ്‍പി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

വിഎസ് വോട്ടു രേഖപ്പെടുത്തിയ പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബൂത്തിലെത്തി ജി.സുധാകരന്‍ ഒളിഞ്ഞു നോക്കി തനിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പ്രാഥമിക അന്വഷണം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ നിര്‍ദേശം ലംഘിച്ച് ബൂത്തില്‍ കയറിയെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രശ്‌നത്തക്കുറിച്ച് അന്വഷണം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കാന്‍ എസ്‍പി പുന്നപ്ര പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. എന്നാല്‍ പ്രശ്‌നത്തെ നിയമപരമായി നേരിടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഡിസിസി പ്രസിഡന്റ് എ എ.ഷുക്കൂര്‍ പറഞ്ഞു.

Similar Posts