< Back
Kerala
കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍
Kerala

കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍

admin
|
21 Jan 2017 8:54 PM IST

കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ണൂരിലെ വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ണൂരിലെ വെബ് കണ്‍ട്രോള്‍ റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ധര്‍മടത്തെ കള്ളവോട്ട് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തെന്ന് യുഡിഎഫാണ് ആരോപിച്ചത്. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് യുഡിഎഫിന്റെ ആരോപണം. പിണറായി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 122 മുതല്‍ 133 വരെയുള്ള 6 ബൂത്തുകളിലായി 21 കള്ളവോട്ടുകള്‍ നടന്നെന്നാണ് യുഡിഎഫിന്റെ ആരോപണം.

Similar Posts